Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; മാസത്തില്‍ മൂന്ന് അവധി - തിരിച്ചടിയുണ്ടാകുമെന്ന് ഒരുവിഭാഗം സ്‌ത്രീകള്‍

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; ഇനി മാസത്തില്‍ മൂന്ന് അവധി

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; മാസത്തില്‍ മൂന്ന് അവധി - തിരിച്ചടിയുണ്ടാകുമെന്ന് ഒരുവിഭാഗം സ്‌ത്രീകള്‍
ഇറ്റലി , ബുധന്‍, 29 മാര്‍ച്ച് 2017 (20:33 IST)
തൊഴിലാളികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് ഇറ്റലി. ബില്ല് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ മാസത്തില്‍ മൂന്ന് ദിവസം സ്‌ത്രീകള്‍ക്ക് അവധി ലഭിക്കും.

ആര്‍ത്തവകാലത്തെ സ്ത്രീകളുടെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് അവധി നല്‍കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കും.

തീരുമാനം നടപ്പാക്കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

അതേസമയം, ഈ തീരുമാനം സ്‌ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പേര്‍  പറയുന്നു. പുതിയ നയം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുമ്പ് കമ്പനികള്‍ രണ്ട് വട്ടം ചിന്തിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി; പ്രതി കുട്ടിയുടെ അയല്‍‌വാസി - സംഭവം വര്‍ക്കലയില്‍