Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ ഗാനം മുഴങ്ങിയ‌പ്പോൾ ട്രംപ് 'അത്' മറന്നു; ഭാര്യ തട്ടുകൊടുത്ത് ഓർമിപ്പിച്ചു - വീഡിയോ വൈറലാകുന്നു

കൈ നെഞ്ചോട് ചേർക്കാൻ മറന്നു; ട്രംപിന് തട്ടുകൊടുത്ത് ഭാര്യ

ഡോണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍ , ചൊവ്വ, 18 ഏപ്രില്‍ 2017 (12:37 IST)
അധികാരത്തിൽ ഏറിയതു മുതൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വീണ്ടും പരുങ്ങലുണ്ടാക്കുന്ന അവസ്ഥയിലേക്കാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും. അമേരിക്കന്‍ ദേശീയഗാനാം ആലപിക്കുന്നതിനിടയിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകു‌ന്ന‌ത്. 
 
ദേശീയ ഗാനത്തിന് ഇടയില്‍ ട്രംപിനൊരു തട്ടുകൊടുക്കുന്ന മെലാനിയ ട്രംപിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുഎസ് ദേശീയ ഗാനം മുഴങ്ങിയതോടെ സ്ലൊവേനിയക്കാരിയായ മെലാനിയയും മകന്‍ ബാരണും പരമ്പരാഗത രീതിയില്‍ ബഹുമാനം പ്രകടിപ്പിക്കുന്നതിന് ഹൃദയത്തോട് വലതു കൈയ് ചേര്‍ത്തു. എന്നാല്‍ ട്രംപ് ഇത് മറന്നുപോയതുകൊണ്ട് ഓര്‍മ്മിപ്പിക്കാനാണ് മെലാനിയ കൈകൊണ്ട് ഒരു തട്ടുകൊടുത്തത്. പെട്ടെന്ന് തന്നെ കാര്യം മനസിലായ പ്രസിഡന്റ് വലതു കൈയ് നെഞ്ചോട് ചേര്‍ത്തു.
 
വൈറ്റ് ഹൗസില്‍ പരമ്പരാഗത ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് സംഭവം. കുടിയേറ്റക്കാരിയായ പ്രഥമ വനിതയ്ക്ക് അമേരിക്കയിലെ രീതികള്‍ അറിയാമെന്നും ട്രംപിന് അതുപോലും അറിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭ്യൂഹങ്ങള്‍ അവസാനിച്ചു; ആപ്പിളിന്റെ സ്പെഷ്യല്‍ എഡിഷന്‍ റെഡ് ഐഫോണുകള്‍ ഇന്ത്യയില്‍ !