Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനി മേലാൽ വേറെ പെണ്ണുങ്ങളെ നോക്കി പോകരുത്’; വിമാനത്തിൽ വെച്ച് ഭർത്താവിന്റെ തല തല്ലിപ്പൊളിച്ച് ഭാര്യ

'ഇനി മേലാൽ വേറെ പെണ്ണുങ്ങളെ നോക്കി പോകരുത്’; വിമാനത്തിൽ വെച്ച് ഭർത്താവിന്റെ തല തല്ലിപ്പൊളിച്ച് ഭാര്യ
, ബുധന്‍, 24 ജൂലൈ 2019 (15:57 IST)
മറ്റൊരു സ്ത്രീയെ നോക്കിയെന്നാരോപിച്ച് ഭർത്താവിനെ പരസ്യമായി തല്ലി ഭാര്യ. അമേരിക്കയിലാണ് സംഭവം.  മിയാമിയില്‍ നിന്നും ലോസ് അഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് യുവതി ഭർത്താവിനെ തല്ലുന്നത്. ഇതിന്റെ വീഡിയോ നിമിഷനേരങ്ങൾക്കാണ് വൈറലായത്. 
 
വിമാനത്തില്‍ കയറിയ സമയം മുതല്‍ക്ക് തന്നെ ഭര്‍ത്താവിനോടുള്ള കലിപ്പിലായിരുന്ന ഭാര്യയെ വിമാനത്തിലെ ജീവനക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിമാനത്തിലുള്ള മറ്റൊരു സ്ത്രീയെ ഭര്‍ത്താവ് നോക്കി എന്നാരോപിച്ച്‌ ഇവര്‍ തമ്മില്‍ പിന്നെയും വഴക്ക് കൂടി.
 
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോൾ ഭാര്യ തന്റെ കൈയ്യിൽ ഇരുന്ന ലാപ്ടോപ്പ് ഭർത്താവിന്റെ തലയ്ക്കടിക്കുന്നത് വീഡിയോയിൽ കാണാം. 'ഇവരെന്നെ ഉപദ്രവിക്കുന്നു' എന്ന് നിലവിളിച്ചുകൊണ്ട് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക്‌ ഓടിയ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ചെന്നാണ് ഭാര്യ തലയ്ക്കടിച്ചത്. 'ഇനി മേലാല്‍ മറ്റ് സ്ത്രീകളെ നോക്കരുത്'എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയുടെ ലാപ്ടോപ്പ് പ്രയോഗം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മറ്റൊരു പെണ്ണിനെ നോക്കുന്നോ’?; വിമാനയാത്രയ്ക്കിടെ മറ്റൊരു യുവതിയെ നോക്കിയ ഭർത്താവിനെ ലാപ്പ്‌ടോപ്പ്‌കൊണ്ട് തലയ്ക്കടിച്ച് ഭാര്യ; വൈറലായി വീഡിയോ