Webdunia - Bharat's app for daily news and videos

Install App

ചിമ്പാന്‍സിയുമായി 'അസാധാരണ' ബന്ധം; മൃഗശാലയില്‍ പ്രവേശിക്കാന്‍ യുവതിക്ക് വിലക്ക്

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (16:27 IST)
ചിമ്പാന്‍സിയുമായി 'അസാധാരണ' ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് മൃഗശാലയില്‍ വിലക്ക് ഏര്‍പ്പെടുത്തി അധികൃതര്‍. ബെല്‍ജിയത്തിലെ മൃഗശാലയിലുള്ള ചിമ്പാന്‍സിയെ കാണാനാണ് യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താനും ചിമ്പാന്‍സിയും തമ്മില്‍ പ്രത്യേക ബന്ധമുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. 
 
38 കാരിയായ ആദി ടിമ്മര്‍മാന്‍സ് ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാലയിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. മൃഗശാലയില്‍ ചീറ്റ എന്ന് പേരുള്ള ചിമ്പാന്‍സിയുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ആദി ടിമ്മര്‍മാന്‍സ് എന്ന യുവതി ചീറ്റയെ കാണാന്‍ മൃഗശാലയില്‍ എത്താറുണ്ട്. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും യുവതി മൃഗശാലയില്‍ എത്തും. 
 
ആണ്‍ ചിമ്പാന്‍സിയുടെ കൂടിന് അരികില്‍ കൂടുതല്‍ സമയം യുവതി ചെലവഴിക്കാറുണ്ട്. ചില്ല് കൂട്ടിലാണ് ചിമ്പാന്‍സി കിടക്കുന്നത്. ചില്ല് കൂടിന് അടുത്ത് നിന്ന് യുവതി ചിമ്പാന്‍സിയെ നോക്കി കൈ കാണിക്കുകയും ഉമ്മ നല്‍കുകയും ചെയ്യാറുണ്ട്. ചിമ്പാന്‍സി തിരിച്ചും സ്‌നേഹപ്രകടനം നടത്തും. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. യുവതിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിമ്പാന്‍സിയെ മറ്റ് ചിമ്പാന്‍സികള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ തുടങ്ങിയതായും മൃഗശാല അധികൃതര്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് യുവതിയെ മൃഗശാലയിലെ ചീറ്റ എന്ന ചിമ്പാന്‍സിയെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയത്. 
 
'ഞാന്‍ ആ ചിമ്പാന്‍സിയെ വളരെ അധികം സ്‌നേഹിക്കുന്നു. അവന്‍ എന്നെയും സ്‌നേഹിക്കുന്നു. അതില്‍ കൂടുതല്‍ യാതൊരു ബന്ധവും ഞങ്ങള്‍ തമ്മില്‍ ഇല്ല. എന്തുകൊണ്ടാണ് അവര്‍ എന്നെ വിലക്കുന്നത്? ഞാനും ചിമ്പാന്‍സിയും തമ്മില്‍ പ്രത്യേക ബന്ധമുണ്ട്. മറ്റ് സന്ദര്‍ശകര്‍ക്കെല്ലാം അവനെ കാണാന്‍ പറ്റും. എന്തുകൊണ്ട് എനിക്ക് മാത്രം അനുമതിയില്ല?' ഒരു പ്രാദേശിക ചാനലിനോട് യുവതി പ്രതികരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments