Publish Date: Thu, 01 Jul 2021 (15:38 IST)
Updated Date: Thu, 01 Jul 2021 (15:40 IST)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷാദ് ആണ് മരിച്ചത്.
പാമ്പിന്റെ കൂടു വൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റാണ് അര്‍ഷാദ് മരിച്ചത്. കടിയേറ്റ ഉടന്‍ തന്നെ അര്‍ഷാദിന്റെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.