സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി; അവസാനം യുവതിയ്ക്ക് സംഭവിച്ചത്
സ്തനങ്ങളുടെ വലുപ്പത്തിനും വയർ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്ന ലൂയിസ് സർജറി ചെയ്തതത്.
സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കാൻ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത യുവതിയെ തേടി എത്തിയത് മരണം. 36കാരിയായ ലൂയിസ് ഹാര്‍വിയാണ് ദാരുണമായി മരണപ്പെട്ടത്. സ്തനങ്ങളുടെ വലുപ്പത്തിനും വയർ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്ന ലൂയിസ് സർജറി ചെയ്തതത്.
രണ്ട് പ്ലാസ്റ്റിക് സര്‍ജറികളും ഒരേ സമയം ഡോക്ടര്‍മാര്‍ നടത്തുകയായിരുന്നു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഹാര്‍വി 18 ദിവസം കഴിഞ്ഞ് മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമാണ് ഹാർവി. ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് മകൾ മരിച്ചിരിക്കുന്നതെന്ന് ഹാർവിയുടെ അമ്മ പറഞ്ഞു.
രക്തം കട്ടപിടിക്കാതിരിക്കാനായി രണ്ടാം ഡോസ് മരുന്ന് നൽക്കാതിരുന്നത് കാരണമാണ് തന്റെ മകൾ മരണപ്പെട്ടതെന്നും ഹാർവിയുടെ അമ്മ ലിൻഡ ഹാർവി പറയുന്നു.