Webdunia - Bharat's app for daily news and videos

Install App

അഞ്ച് പാന്റുകൾ, നിരവധി ടി ഷർട്ടുകൾ, ലെഗേജിന്റെ ഭാരം കുറക്കാൻ യുവതി അണിഞ്ഞത് 2.5 കിലോഗ്രാം ഭാരമുള്ള വസ്ത്രങ്ങൾ !

Webdunia
ശനി, 19 ഒക്‌ടോബര്‍ 2019 (16:19 IST)
വിമാന യാത്രക്കൊരുങ്ങുമ്പോൾ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ലഗേജിന്റെ ഭാരം. നിശ്ചിത ഭാരത്തിന് മുകളിൽ പോയാൽ ലഗേജിന് അമിത തുക നാൽകേണ്ടി വരും. എന്നാൽ. ലഗേജിന് അമിത തുക നൽകാനുള്ള മടികാരണം യുവതി ചെയ്ത പ്രവർത്തി ഇപ്പോൾ തരംഗമായിരിക്കുകയാണ്. മറ്റൊന്നുമല്ല ലഗേജിന്റെ ഭാരം കുറക്കാൻ യുവതി സ്വന്തം ഭാരം വർധിപ്പിച്ചു.
 
ട്രോളി ബാഗിൽ കരുതിയിരുന്ന വസ്ത്രങ്ങൾ ഒന്നിനു മുകളിൽ ഒന്നായി യുവതി അണിയുകയായിരുന്നു. ഫിലിപ്പിൻസ് സ്വദേശിയായ ജെൽ റോഡ്രിഗസ് ആണ് ലഗേജിന് അമിത ഫീസ് നൽകാതിരിക്കാൻ രണ്ടര കിലോഗ്രാം വസ്ത്രങ്ങൾ അണിഞ്ഞത്. 7 കിലോയാണ് ലഗേജിന് അനുവദനീയമായ ഭാരം. എന്നാൽ 9.5 കിലോയുടെ ലഗേജുമായാണ് യുവതി യാാത്രക്കെത്തിയത്
 
ഇതോടെ അതിക ഭാരത്തിന് പണം അടക്കാൻ വിമാന കമ്പനി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇതു നൽകാൻ മടിച്ച യുവതി അഞ്ച് പാന്റുകളും നിരവധി ടി ഷർട്ടുകളും ജാക്കറ്റുകളും ഉൾപ്പടെ 2.5 കിലോയുടെ വസ്ത്രങ്ങൾ ധരിക്കുകയായിരുന്നു. ഇങ്ങനെയാണ് യുവതി വിമാനത്തിൽ യാത്ര ചെയ്തത്. എയർപോർട്ടിൽ നിരവധി വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ചിത്രം യുവതി തന്നെയാണ് ഫെയ്സ്ബുക്ക് വഴി പങ്കുവച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments