ഇക്കാര്യങ്ങൾ ചെയ്താൽ ഐശ്വര്യം വിട്ടൊഴിയില്ല !

വെള്ളി, 18 ഒക്‌ടോബര്‍ 2019 (20:38 IST)
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനായി പലതും പരീക്ഷിച്ചവരായിരിക്കും നമ്മളിൽ പലരും. പല പല പൂജകളും മറ്റും നിരന്തരം ചെയ്യുന്നവരും ഉണ്ടാകും. പല അമ്പലങ്ങളിലും മറ്റും പല പല പൂജകൾ ചെയ്യുന്നവർ ഓർക്കേണ്ടതായി ചില കാര്യങ്ങളുണ്ട്. ഓരോരുത്തർക്കും ഇഷ്‌ട ദേവന്മാരും ദേവിയും ഉണ്ടാകും. പല പല പൂജകൾക്കും പകരം നാം ഇഷ്‌ടപ്പെടുന്ന ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് നോക്കേണ്ടത്.
 
ഇഷ്‌ട ദൈവത്തെ പ്രീതിപ്പെടുത്തുമ്പോൾ അത് കുടുംബത്തിലേക്ക് ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്‍ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നിങ്ങനെ സമ്പൽമൃദ്ധി പ്രദാനം ചെയ്യുന്ന എട്ടു ലക്ഷ്മിമാരുണ്ട്. എപ്പോഴും വീട് വൃത്തിയും വെടിപ്പും ആയി വയ്‌ക്കാൻ ശ്രദ്ധിക്കണം. വീട്ടിൽ നെല്ലിമരം നട്ടുപിടിപ്പിക്കുന്നതും വീട്ടിൽ സമ്പൽ സമൃദ്ധി കൊണ്ടുവരുന്നതിന് സഹായകരമാകും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിറന്നാൾ എങ്ങനെ ആഘോഷിക്കണം ? അറിയൂ !