Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം കടന്നുപോകുന്നത് കൊവിഡ് ഒരുക്കിയ ഏറ്റവും അപകടകരാമായ ഘട്ടത്തിലൂടെ എന്ന് ലോകാരോഗ്യ സംഘടനാ തലവൻ

ലോകം കടന്നുപോകുന്നത് കൊവിഡ് ഒരുക്കിയ ഏറ്റവും അപകടകരാമായ ഘട്ടത്തിലൂടെ എന്ന് ലോകാരോഗ്യ സംഘടനാ തലവൻ
, ശനി, 20 ജൂണ്‍ 2020 (09:44 IST)
ജനീവ: കൊവിഡിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത് എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗം അതിവേഗമാണ് വ്യാപിയ്ക്കുന്നത് എന്നും. പ്രതിരോധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തണം എന്നും ഗെബ്രിയേസസ് വ്യക്തമാക്കി.
 
1,50,000 ലധികം പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽവച്ച് ഒരുദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. വൈറസ് പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. അതിനാൽ മഹാമാരി തടയുന്നതിന് നിയന്ത്രണ നടപടികൾ ഇനിയും ആവശ്യമാണ്. ആളൂകൾക്ക് വീട്ടിലിരുന്ന് മടുത്ത് തുടങ്ങിയിയ്ക്കുന്നു. രാജ്യങ്ങൾ അവരുടെ ജനതയെ തുറന്നുവിടാൻ ആഗ്രഹിയ്ക്കുകയാണ്. ലോക്ഡൗൺ സമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുന്നുണ്ട് എങ്കിലും വൈറസ് വ്യാപന ഇപ്പോഴും വേഗത്തിലാണ് അതിനാൽ. മാസ്ക് ധരിയ്ക്കൽ ശാരീരിക ശുചിത്വം വർധിപ്പിയ്ക്കൽ എന്നിവ ഇപ്പോഴും നിർണായകമാണ്. ഗെബ്രിയേസസ് വ്യക്തമാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധവിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകൾ, വ്യോനസേന മേധവി ലഡാക്കിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു