ലോക ജനസംഖ്യ 800 കോടിയിലത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. യുഎന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് സൂചന. 1950ല്‍ ലോക ജനസംഖ്യ 250 കോടിയായിരുന്നു. 70 വര്‍ഷം കഴിയുമ്പോള്‍ ലോക ജനസംഖ്യ ഇതിന്റെ മൂന്നിരട്ടിയില്‍ കൂടുതലായിരിക്കുകയാണ്.
അതേസമയം ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ കടത്തി വെട്ടുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ 2050ല്‍ ജനസംഖ്യ നിരക്ക് .5% കുറയും എന്നാണ് കണക്കുകൂട്ടുന്നത്. 2030ല്‍ ലോക ജനസംഖ്യ 850 കോടിയിലേക്ക് എത്തും.