Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക സമുദ്രദിനം ജനതയെ ഓര്‍മ്മിപ്പിക്കുന്നത്...

ലോക സമുദ്രദിനം ജനതയെ ഓര്‍മ്മിപ്പിക്കുന്നത്...

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജൂണ്‍ 2020 (09:03 IST)
ഇന്ന് ലോക സമുദ്രദിനമാണ്. മലിനമായിക്കൊണ്ടിരിക്കുന്ന സമുദ്രങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യംവെച്ച് 2008 മുതലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി സമുദ്ര ദിനം ആചരിക്കാൻ തുടങ്ങിയത്. വലിയ കപ്പലുകളിൽ സമുദ്രങ്ങൾ കീഴടക്കി പുതിയ വൻകരകൾ കണ്ടു പിടിച്ചപ്പോഴും മനുഷ്യർക്ക് സമുദ്രം ഒരു മഹാത്ഭുതം തന്നെയാണ് ഇന്നും. സമുദ്രങ്ങളുടെ സൗന്ദര്യവും സമ്പത്തും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സമുദ്രദിനം കൂടി നമ്മുടെ മുന്നിൽ എത്തി നിൽക്കുമ്പോഴും സമുദ്രങ്ങള്‍ക്ക് ദോഷം ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നത് വസ്തുതയാണ്.
 
സമുദ്രങ്ങളുടെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. മനുഷ്യൻറെ മാലിന്യത്തൊട്ടിയായി മാറിയിരിക്കുകയാണ് നമ്മുടെ സമുദ്രങ്ങൾ. ഓരോ വർഷവും സമുദ്രത്തിൽ  എത്തുന്നത് 80 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. കഴിഞ്ഞ പ്രളയത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂടുതലായി സമുദ്രത്തിൽ എത്തിയിട്ടുണ്ട്.
 
11 കിലോമീറ്റർ വരെ താഴ്ചയിൽ വരെ എത്തുന്ന മാലിന്യങ്ങൾ ഒരു ലക്ഷത്തോളം സമുദ്രജീവികളെ കൊല്ലുന്നതായി റിപ്പോർട്ടുകളുണ്ട്. എണ്ണച്ചോർച്ചയാണ് സമുദ്രങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. അമിത തോതിലുള്ള മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിനു തന്നെ ഭീഷണിയാവുന്നു.
 
കാർബൺ ഡയോക്സൈഡ് വലിയ അളവിൽ വലിച്ചെടുത്ത് ആഗോളതാപനം കുറയ്ക്കുന്നതിലും ഭൂമിയിൽ ഓക്സിജൻ അളവ് ക്രമപ്പെടുത്തുന്നതിലും സമുദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
 
സമുദ്ര സംരക്ഷണത്തിനായി ചെയ്യാവുന്നത്:
 
ദൈനംദിനജീവിതത്തിൽ മലിനീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും പരമാവധി പുനരുപയോഗ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെയെങ്കിലും മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചെറു മീനുകളെ പിടിച്ചാൽ അവയെ  കടലിലേക്കു തന്നെ തിരിച്ചു വിടുന്നതും നല്ല മാതൃകയാണ്. ഓരോ മനുഷ്യരും ചെയ്യുന്ന ചെറിയ മാറ്റങ്ങളിലൂടെ സമുദ്രത്തിൽ വലിയ മാറ്റങ്ങൾ  ഉണ്ടാക്കാൻ സാധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ യുദ്ധ സന്നാഹങ്ങൾ അണിനിരത്തി ശക്തി പ്രകടനവുമായി ചൈന