Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം അനുഭവിക്കുന്നത് ഈ ആറുരാജ്യങ്ങളിലുള്ളവര്‍

World Stressed Nations

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂണ്‍ 2024 (12:59 IST)
ചില രാജ്യങ്ങളിലുള്ളവര്‍ കൂടുതല്‍ സംഘര്‍ഷത്തിലാണ് ജീവിക്കുന്നത്. ഇതിന് കാരണം അവിടുത്തെ ഭരണകൂടവും ദാരിദ്ര്യവുമാണ്. അഫ്ഗാനിസ്ഥാനാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ 68 ശതമാനം പേരും സംഘര്‍ഷത്തില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ലബനനാണ്. സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം ഇവിടുത്തെ 65 ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ദാരിദ്ര്യം മൂലം സെയ്‌റ ലിയോണിലെ 61ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്.
 
നാലാം സ്ഥാനത്ത് തുര്‍ക്കിയാണ്. ദാരിദ്ര്യവും രാഷ്ട്രീയ പരമായ കാരണവും മൂലം ഇവിടുത്തെ 60 ശതമാനം പേരും സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ലൈബീരിയയിലെ 58 ശതമാനം പേരും സംഘര്‍ഷത്തിലാണ്. ശ്രീലങ്കയിലെ 56 ശതമാനം പേരും സംഘര്‍ഷത്തിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു