Webdunia - Bharat's app for daily news and videos

Install App

Yahya Sinwar: തകര്‍ന്ന കെട്ടിടത്തിലെ സോഫയില്‍ ഇരിക്കുന്നു, ഡ്രോണ്‍ കണ്ടപ്പോള്‍ വടി കൊണ്ട് എറിഞ്ഞു; ഹമാസ് തലവന്റെ അവസാന ദൃശ്യങ്ങളെന്ന് ഇസ്രയേല്‍

തകര്‍ന്നു തരിപ്പണമായ ഒരു കെട്ടിടത്തില്‍ സിന്‍വര്‍ ഇരിക്കുന്നതാണ് ഇസ്രയേല്‍ പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണുന്നത്

രേണുക വേണു
വെള്ളി, 18 ഒക്‌ടോബര്‍ 2024 (11:49 IST)
Yahya Sinwar

Yahya Sinwar: ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ മരണത്തിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. കഴിഞ്ഞ ദിവസം ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിന്‍വറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിന്‍വറിന്റെ അവസാന ദൃശ്യങ്ങള്‍ ആണെന്നു അവകാശപ്പെട്ടു കൊണ്ട് ഇസ്രയേല്‍ സൈന്യം ഡ്രോണ്‍ ഫൂട്ടേജ് പുറത്തുവിട്ടിരിക്കുന്നത്. 
 
തകര്‍ന്നു തരിപ്പണമായ ഒരു കെട്ടിടത്തില്‍ സിന്‍വര്‍ ഇരിക്കുന്നതാണ് ഇസ്രയേല്‍ പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ക്കിടയില്‍ സിന്‍വറിന്റെ മുഖം വ്യക്തമല്ല. ആക്രമണത്തില്‍ വലത് കൈയ്ക്കു പരുക്കേറ്റതായും വീഡിയോയില്‍ കാണാം. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ വടി പോലുള്ള എന്തോ ഉപയോഗിച്ച് സിന്‍വര്‍ ഡ്രോണിനു നേരെ എറിയുന്നുണ്ട്. 
 
തലയും മുഖവും ഒരു തുണികൊണ്ട് മറച്ചാണ് സിന്‍വര്‍ സോഫയില്‍ ഇരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം വീണ്ടും ഷെല്‍ ആക്രമണം നടത്തി. അതില്‍ കെട്ടിടം പൂര്‍ണമായി തകരുകയും സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് അവകാശവാദം. 'അയാള്‍ രക്ഷപ്പെടാന്‍ നോക്കി, പക്ഷേ ഞങ്ങളുടെ സൈന്യം അവനെ ഇല്ലാതാക്കി' എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവായ ഡാനിയേല്‍ ഹഗരി പറഞ്ഞത്. 


ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സിന്‍വര്‍ ആയിരുന്നു. ഹമാസ് തലപ്പത്തേക്ക് എത്തി മൂന്നാം മാസമാണ് സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നത്. 
 
സിന്‍വറിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ സിന്‍വറിനോടു മുഖസാദൃശ്യമുള്ള ഒരാള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചതിനു പിന്നാലെ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയും സിന്‍വര്‍ കൊല്ലപ്പെട്ടതായി പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിനു ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സിന്‍വറിനെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ദീപാവലി തിരക്ക് കുറയ്ക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും

അടുത്ത ലേഖനം
Show comments