യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 26പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്
യെമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു
വടക്കൻ യെമനിൽ സൗദിയിലെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ഇരുപത്തിയഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൂതികളുടെ ശക്തികേന്ദ്രമായ സഹര്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തില്‍ മാര്‍ക്കറ്റിന് നടുവിലെ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണം. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആക്രമണം സംബന്ധിച്ച് സൗദി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. യുഎന്‍ നല്‍കുന്ന കണക്കുപ്രകാരം ഹൂതി വിമതർക്കെതിരെ 2015 മുതൽ നടന്നുവരുന്ന സൗദി സഖ്യത്തിന്‍റെ ആക്രമണങ്ങളിൽ യെമനിലെ പതിനായിരത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.