Webdunia - Bharat's app for daily news and videos

Install App

വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; വിവാഹ ശേഷം നടത്തിയ പരിശോധനയില്‍ നാലാം സ്‌റ്റേജ് കാന്‍സര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 മാര്‍ച്ച് 2025 (12:44 IST)
വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന ഡോക്ടറുടെ മറുപടിയില്‍ മടങ്ങിപ്പോയ യുവാവിണ്ടായ ദാരുണ അപകടത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഡക്കോറം സ്വദേശിയായ ആഷ്‌ലി റോബിന്‍സണ്‍ എന്ന യുവാവിനാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. 35 കാരനായ യുവാവ് വിവാഹത്തിന് തയ്യാറെടുക്കവെയാണ് വയറില്‍ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. വിവാഹത്തെ കുറിച്ചുള്ള സമ്മര്‍ദ്ദമാണ് വയറുവേദനയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറുടെ മറുപടി കേട്ട് മടങ്ങി പോവുകയായിരുന്നു.
 
എന്നാല്‍ വയറുവേദന കൂടുകയും വയറില്‍ നിന്ന് രക്തം പോകാനും തുടങ്ങിയതോടെ വീണ്ടും ഡോക്ടറെ കാണുകയായിരുന്നു. പൈല്‍സിന്റെ തുടക്കമാണെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞത്. യുവാവ് വിവാഹത്തിരക്കിലേക്ക് വീണ്ടും പോയി. പിന്നീട് തന്റെ കാമുകിയെ വിവാഹം ചെയ്തു. പക്ഷേ വയറുവേദന കുറഞ്ഞില്ല. ഒരാഴ്ച കൊണ്ട് 12 കിലോ ഭാരം വരെ കുറയുകയും ചെയ്തു. ഇതോടെ മറ്റൊരു ഡോക്ടറെ സന്ദര്‍ശിച്ചു. കൊളോണോസ്‌കോപ്പി ചെയ്തു. പിന്നാലെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം യുവാവ് മനസ്സിലാക്കിയത്.
 
പക്ഷേ വൈകിപ്പോയിരുന്നു. ക്യാന്‍സര്‍ രോഗം നാലാമത്തെ സ്റ്റേജിലേക്ക് കടന്നിരുന്നു. ഓറഞ്ചിന്റെ വലിപ്പത്തിലുള്ള മുഴയാണ് കണ്ടെത്തിയത്. എന്നാല്‍ വിദഗ്ധമായ ചികിത്സ ആരംഭിച്ച ഇദ്ദേഹത്തിന്റെ രോഗം 90% വും കുറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് ആതിശയിപ്പിക്കുന്നതാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നു. അമേരിക്കയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി. ആദ്യം പരിശോധിച്ച ഡോക്ടര്‍ ക്ഷമാപണം നടത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് അള്‍ട്രാവയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട്; പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ അതീവ ജാഗ്രത വേണം

ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

അടുത്ത ലേഖനം
Show comments