ഇനിമുതല്‍ യൂട്യൂബില്‍ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് വരുമാനം നേടാം. യൂട്യൂബില്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഇനിമുതല്‍ 500 സബ്‌സ്‌ക്രൈബര്‍മാര്‍ ഉണ്ടായാല്‍ യൂട്യൂബ് വരുമാനം നല്‍കിത്തുടങ്ങും. ഇതുവരെ ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു വരുമാനം ലഭിക്കുവാന്‍ വേണ്ടിയിരുന്നത്. അതേസമയം യൂട്യൂബ് ഷോര്‍ട്‌സില്‍ നിന്ന് വരുമാനം ലഭിക്കുന്നതിന് 10 മില്യണ്‍ കാഴ്ചക്കാര്‍ക്ക് പകരം മൂന്നു മില്യണ്‍ ആക്കി കുറച്ചിട്ടുണ്ട്.
അമേരിക്ക, യുകെ, തായ്വാന്‍, സൗത്ത് കൊറിയ, കാനഡ എന്നീ രാജ്യങ്ങളിലാണ് പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും ഈ മാറ്റങ്ങള്‍ വരുമെന്നാണ് വിവരം.