ഐസ്‌ലൻഡിന്റെ സ്വപ്നക്കുതിപ്പിന് വിരാമം; ഗോൾ മഴ പെയ്യിച്ച് ഫ്രാൻസ് സെമിയിൽ
ആതിഥേയരായ ഫ്രാൻസിന് മുന്നിൽ തോറ്റുപോയതിന്റെ വിഷമം മാത്രമല്ല, യൂറൊ കപ്പിലെ സ്വപ്നക്കുതിപ്പിന് അന്ത്യം ആയതാണ് ഐസ്‌ലൻഡിനെ തകർക്കുന്ന കാര്യം. 5-2 നാണ് ഐസ്‌ലൻഡ് ഫ്രാൻസിനോട് മുട്ടുകുത്തിയത്. യൂറൊ കപ്പിൽ ഇതു
ആതിഥേയരായ ഫ്രാൻസിന് മുന്നിൽ തോറ്റുപോയതിന്റെ വിഷമം മാത്രമല്ല, യൂറൊ കപ്പിലെ സ്വപ്നക്കുതിപ്പിന് അന്ത്യം ആയതാണ് ഐസ്‌ലൻഡിനെ തകർക്കുന്ന കാര്യം. 5-2 നാണ് ഐസ്‌ലൻഡ് ഫ്രാൻസിനോട് മുട്ടുകുത്തിയത്. യൂറൊ കപ്പിൽ ഇതുവരെ കണ്ട മത്സരത്തിൽ ഒരിക്കൽ പോലും കണ്ടുപരിചയമില്ലാത്ത ഗോൾ മഴയാണ് ഇത്തവണ ഫ്രാൻസ് കാഴ്ചവെച്ചത്.
ഒളിവർ ജിറൗഡിന്റെ ഇരട്ടഗോളും ഫ്രാൻസിനെ വിജയത്തിലേക്ക് നയിക്കുകയാണ്. കളി തുടങ്ങി 12ആം മിനിറ്റിൽ ആയിരുന്നു ഫാൻസിന്റെ വക ആദ്യഗോൾ. ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ അവശേഷിക്കയാണ് അടുത്ത ഗോളുകൾ പറന്നത്. ഐസ്‌ലൻഡിനെ ഞെട്ടിച്ചതും ഈ വേഗത തന്നെയായിരുന്നു. വ്യാഴ്ച രാത്രി 12.30ന് മാഴ്സല്ലെ സ്റ്റേഡിയത്തിൽ ജർമ്മനിയുമായാണ് ഫ്രാൻസിനെ സെമിഫൈനൽ.