Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയത്തോടെ ലാറ്റിനമേരിക്ക; ബ്രസീലില്‍ 91,000 സിക വൈറസ് ബാധിതര്‍

ലൈംഗീക ബന്ധത്തിലൂടെയും സിക വൈറസ് പടരും

ലാറ്റിനമേരിക്ക
ബ്രസീലിയ , ബുധന്‍, 27 ഏപ്രില്‍ 2016 (08:09 IST)
ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് ബാധിതരുടെ എണ്ണം 91,000 ആയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്രസീലിലെ മാത്രം കണക്കാണിത്. ജനുവരി മൂന്നിനും ഏപ്രില്‍ മൂന്നിനും മധ്യേയുള്ള കാലയളവില്‍ 91,387 സിക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ്.

മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനും തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്‌ക്കും സിക വൈറസ് കാരണമാകും. ചികുന്‍‌ഗുനിയ്‌ക്കും ഈ വൈറസ് കാരണമാകും. ലൈംഗീക ബന്ധത്തിലൂടെയും വൈറസ് പകരുമെന്നും കണ്ടെത്തിയത് ആശങ്ക പടര്‍ത്തിയിരുന്നു.

നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍‌സ്, തേക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവടങ്ങളിലാണ് സിക വൈറസ് പടരുന്നത്. സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്. ഈ വര്‍ഷം തന്നെ സിക വൈറസിനെതിരെയുള്ള വാക്‍സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി ഫലം ഇന്ന്; റിസള്‍ട്ട് അറിയാന്‍ വിപുലമായ സംവിധാനങ്ങള്‍