Webdunia - Bharat's app for daily news and videos

Install App

സൂം ചൈനീസ് ആപ്പല്ലെന്ന് സൂം എഞ്ചിനീയറിങ് ആന്റ് പ്രോഡക്ടിന്റെ പ്രസിഡന്റ് വേലച്ചാമി ശങ്കരലിംഗം

ശ്രീനു എസ്
വ്യാഴം, 9 ജൂലൈ 2020 (14:27 IST)
ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ആപ്പുകളിലൊന്നായിരുന്ന ടിക് ടോക്കിന്റെ ഗതി തങ്ങള്‍ക്കും വരുമോയെന്ന് ഭയപ്പെട്ടിരിക്കുകയാണ് ലോക്ഡൗണ്‍ കാലത്ത് ജനപ്രിയ ആപ്പായ സൂം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് ജനപ്രിയ ആപ്പായ ടിക് ടോക്ക് മുതല്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടത്. ഇതിനോടൊപ്പമാണ് സൂമും പണിവാങ്ങുന്നത്. സൂം ആപ്പ് ചൈയുടേതാണെന്ന് തെറ്റിദ്ധരിച്ച് പലരും ആപ്പ് ഫോണില്‍ നിന്നും റിമൂവ് ചെയ്തു. ഇതേത്തുടര്‍ന്നാണ് കമ്പനി തന്നെ വിശദീകരണവുമായി എത്തിയത്.
 
സൂം ആപ്പ് ചൈനീസ് കമ്പനിയുടേതല്ലെന്ന് സൂം എഞ്ചിനിയറിങ് പ്രോഡക്ട് പ്രസിഡന്റും ഇന്ത്യന്‍ വംശചനുമായ വേലച്ചാമി ശങ്കരലിംഗം പറഞ്ഞു. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ സൂമിനെ ഒന്നുകൂടി പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. കാലിഫോര്‍ണിയയിലെ സന്‍ ജോസാണ് സൂമിന്റെ ആസ്ഥാനം. സൂമിന് ചൈനയില്‍ ഒരു ഓഫീസ് ഉണ്ടെന്നു മാത്രമേ ഉള്ളു. അത് അമേരിക്കയിലുള്ള ആസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ്. ഇന്ത്യ തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിപണിയാണെന്നും അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് നിരവധി നിക്ഷേപങ്ങള്‍ക്ക് കമ്പനി ആലോചിക്കുന്നതായും അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments