Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് അനുവാദം നൽകി ചൈന

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് അനുവാദം നൽകി ചൈന
ബീജിങ് , വ്യാഴം, 9 ജൂലൈ 2020 (08:09 IST)
ബീജിങ്: കൊറോണവൈറസിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാമെന്ന് ചൈന. കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പട്ട വുഹാനിലടക്കം പരിശോധനകൾക്കും പരീക്ഷണങ്ങൾക്കുമാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ലോകാരോഗ്യ സംഘടനയുടെ ചൈനീസ് പക്ഷപാതിത്വത്തിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു. അമേരിക്ക പിന്‍മാറി മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനീസ് തീരുമാനം.
 
അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍മാറിയ അമേരിക്കന്‍ നീക്കത്തെ ചൈന അപലപിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളുടെ പേരിൽ സംഘടനയെ ചൈനീസ് വക്താവ് പ്രശംസിക്കുകയും ചെയ്‌തു.അതേ സമയം ലോകാരോഗ്യസംഘടനയിൽ നിന്നും ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർ‌ഷം ജൂലൈ 6 മുതലായിരിക്കും അമേരിക്കൻ തീരുമാനം പ്രാബല്യത്തിൽ വരിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്വേഷണത്തിന് ഐടി വകുപ്പിലെ സിസിടിവി ദൃശ്യങ്ങളാവശ്യപ്പെട്ട് കസ്റ്റംസ്