Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയുടെ നിഗൂഡ ഡ്രോണുകള്‍ ഭൂമിയെ ചുറ്റിത്തിരിഞ്ഞ് നിലം തൊട്ടു; എന്തായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴും അജ്ഞാതം

അമേരിക്കയുടെ നിഗൂഡ ഡ്രോണുകള്‍ ഭൂമിയെ ചുറ്റിത്തിരിഞ്ഞ് നിലം തൊട്ടു

അമേരിക്കയുടെ നിഗൂഡ ഡ്രോണുകള്‍ ഭൂമിയെ ചുറ്റിത്തിരിഞ്ഞ് നിലം തൊട്ടു; എന്തായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴും അജ്ഞാതം
, ബുധന്‍, 10 മെയ് 2017 (12:36 IST)
രണ്ടു വര്‍ഷത്തോളം ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കറങ്ങിയ ശേഷം അമേരിക്കന്‍ മിലിട്ടറി ഡ്രോണ്‍ എക്‌സ് 37 ബി തിരിച്ച് ഭൂമിയിലേക്ക്. നാസയുടെ പഴയ ബഹിരാകാശ പേടകങ്ങളെ പൊലെ തോന്നിക്കുന്ന ഇത് 718 ദിവസം ഭൂമിയെ വലം വെച്ചു.  
 
30 അടി നീളവും 15 അടിയോളം വരുന്ന ചിറകും ഇതിന്റെ പ്രത്യേകതയാണ്. ബഹിരാകാശപേടകങ്ങളുടെ ചെറുരൂപം പോലെ തോന്നിക്കുന്ന ഇത് 718 ദിവസം ഭുമിയെ വലം വെച്ച ശേഷം ഞായറാഴ്ച ഫ്‌ളോറിഡയിലാണ് നിലം തൊട്ടത്. 
 
അതേസമയം ബഹിരാകാശ വിമാനത്തെ പറ്റി അനേകം കഥകള്‍ പ്രചരിക്കുന്നുണ്ട്. 2010 ഇത് ബഹിരാകാശത്ത് കുതിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട കഥകളും പ്രചരിച്ചിരുന്നു. ഇത് സ്പേസ് ബേസ്ഡ് ബോബറാണെന്ന് ചിലര്‍ പ്രചരിപ്പിചത്. കുടാതെ ഭൂമിയെ ആ‍ക്രമിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
 
സാറ്റലൈറ്റ് മറ്റും കേടു വരുത്താനോ നശിപ്പിക്കാനോ ശേഷിയുള്ള ഒരു സാറ്റലൈറ്റാണോന്നു  പോലും സംശയം പ്രകടിപ്പിച്ചവരുണ്ട്. എന്നാല്‍ ശത്രുക്കളുടെ ഭൂമിയിലെ താവളങ്ങള്‍ കാണാനും ആ‍വശ്യത്തിന് നിരീക്ഷിക്കാനും കഴിയുന്ന സൂപ്പര്‍ ചാരവവിമാനമാണെന്നും സംശയിച്ചവര്‍ ഉണ്ട്. ഇത്തരത്തില്‍ ഒരുപാട് നിഗൂഡത എക്‌സ് 37 ബിയെപറ്റി പ്രചരിച്ചിരുന്നു. 
 
എന്നാല്‍ 718 ദിവസം ഭുമിയെ വലം വെച്ച ശേഷം ഞായറാഴ്ച ഫ്‌ളോറിഡയിലാണ് നിലം തൊട്ട എക്‌സ് 37 സോളാര്‍ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് ബഹിരാകാശത്ത് കാര്യമായി പ്രവര്‍ത്തിക്കാനാകില്ല എന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈയേറ്റം കൂടുതല്‍ ഇടുക്കിയില്‍; വലിയ കൈയേറ്റക്കാരന്‍ സ്പിരിറ്റ് ഇൻ ജീസസ് മേധാവി - റവന്യൂമന്ത്രി