അയാള്‍ വസ്ത്രത്തിന് കണക്ക് പറഞ്ഞു: യുവതി ഷോപ്പിങ് മാളില്‍ വെച്ച് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു
മുന്‍ ഭര്‍ത്താവ് വസ്ത്രത്തിന് കണക്ക് പറഞ്ഞു; ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ !
മുന്‍ ഭര്‍ത്താവ് വസ്ത്രത്തിന് കണക്ക് പറഞ്ഞു ഒടുവില്‍ ഷോപ്പിങ് മാളിലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. നിന്റെ കൈയിലിരിക്കുന്ന ഫോണും, നീ ധരിച്ചിരിക്കുന്ന വസ്ത്രവും ഞാന്‍ വാങ്ങിത്തന്നതാണെന്ന് മറക്കണ്ട' എന്ന ഭര്‍ത്താവിന്റെ വാക്കുകളാണ് യുവതിയെ പ്രകോപിപ്പിച്ചത്.
ചൈനക്കാരിയായ യുവതി ഷോപ്പിങ് മാളില്‍ വെച്ച് അവിചാരിതമായാണ് മുന്‍ ഭര്‍ത്താവിനെ കണ്ടുമുട്ടിയത്. അതോടെ പ്രകോപിതയായ യുവതി ഫോണ്‍ വലിച്ചെറിഞ്ഞു. പിന്നാലെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയുകയായിരുന്നു. ആഗസ്റ്റ് 19 ന് വുക്‌സിയിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു സംഭവം നടന്നത്.
ചൈനീസ് പത്രം ഷാങ്ഹാലിസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതി ഫോണും വസ്ത്രവും വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.