Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാര്‍ അഹം‌ഭാവികള്‍, ‘ഞങ്ങളാണ് ശരി’ എന്ന് വിശ്വസിക്കുന്നവര്‍; ന്യൂയോര്‍ക്ക് ടൈംസിന് ശേഷം ഇന്ത്യക്കാരെ പരിഹസിച്ച് ചൈനീസ് പത്രം!

ഇന്ത്യയെ കണക്കിന് പരിഹസിച്ച് ചൈനീസ് പത്രം!

ഇന്ത്യക്കാര്‍ അഹം‌ഭാവികള്‍, ‘ഞങ്ങളാണ് ശരി’ എന്ന് വിശ്വസിക്കുന്നവര്‍; ന്യൂയോര്‍ക്ക് ടൈംസിന് ശേഷം ഇന്ത്യക്കാരെ പരിഹസിച്ച് ചൈനീസ് പത്രം!
ന്യൂഡല്‍ഹി , ചൊവ്വ, 28 ജൂണ്‍ 2016 (15:17 IST)
മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമില്‍ (എംടിസിആര്‍) ഇന്ത്യയ്ക്ക് ഔദ്യോഗികമായി അംഗത്വം ലഭിച്ചത് അയല്‍രാജ്യമായ ചൈനയ്ക്ക് ഇതുവരെയും അംഗീകരിക്കാനായിട്ടില്ല. ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കാതിരുന്നത് മുന്‍ നിര്‍ത്തി ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ചൈനീസ് സ്റ്റേറ്റ് റണ്‍ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ പത്രം ഇന്ത്യയെ പരിഹസിച്ചുകൊണ്ട് രംഗത്തുവരുന്നത്.
 
ഇന്ത്യക്കാര്‍ അഹംഭാവികളും സ്വയം ധര്‍മ്മിഷ്ഠിരാണെന്ന് അഹങ്കരിക്കുന്നവരും ധാര്‍മികത ഇല്ലാത്തവരുമാണെന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. എഡിറ്റോറിയല്‍ ഒന്നാകെ ഇന്ത്യയെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമാണ് ചൈനീസ് പത്രം അവസാനിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശം ലഭിക്കാതിരുന്നതിനെ പരിഹസിക്കുന്ന എഡിറ്റോറിയല്‍, ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും അക്കാര്യത്തില്‍ ചൈനയുടെ എതിര്‍പ്പാണ് കാരണമായതെന്ന് കുറ്റപ്പെടുത്തുന്നതായും പറയുന്നു. 
 
ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ച് ഇന്ത്യക്കാര്‍ക്ക് ക്ലാസ് നല്‍കാനും ചൈനീസ് പത്രം മറന്നിട്ടില്ല. എന്‍എസ്ജി പ്രവേശനത്തിന് അമേരിക്കയുടെ പിന്തുണയാണ് ഇന്ത്യയ്ക്കുള്ള പ്രോത്സാഹനം. ലോകം എന്നാല്‍ അമേരിക്കയല്ലെന്ന് ഇന്ത്യ തിരിച്ചറിയണം. യുഎസിന്റെ പിന്തുണയെന്നാല്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയാണെന്ന് ഇന്ത്യ തെറ്റിദ്ധരിച്ചു. അത് തിരുത്തേണ്ടതാണ്. ഇന്ത്യക്കാര്‍ ദേശീയത എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും എഡിറ്റോറിയല്‍ പറയുന്നു. 
 
എങ്ങനെ പെരുമാറണമെന്ന് ഇന്ത്യയിലെ ദേശസ്‌നേഹികള്‍ സ്വയം പഠിക്കണം. ലോകത്തിലെ പ്രധാന ശക്തിയാവണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാല്‍ ലോകത്തെ പ്രധാന ശക്തികള്‍ എങ്ങനെയാണ് അവരുടെ ഗെയിം കളിക്കുന്നതെന്ന് ആദ്യം കണ്ടുപഠിക്കണം. നിയമങ്ങള്‍ പാലിക്കാന്‍ പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്‍എസ്ജി അംഗം ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിരിക്കണം എന്നത് ഒരു പ്രധാന നിയമമാണ്. ഇന്ത്യ അതില്‍ ഒപ്പുവച്ചിട്ടില്ല. എന്‍എസ്ജിയിലെ 48 അംഗങ്ങളില്‍ 47 അംഗങ്ങളും ഇന്ത്യയുടെ പ്രവേശനത്തിന് അംഗീകാരം നല്‍കിയെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ചൈന മാത്രമല്ല മറ്റ് 10 രാജ്യങ്ങളും ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ത്തിട്ടുണ്ടെന്നും ചൈനീസ് പത്രം പറയുന്നു. 
 
നിയമങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് എന്‍എസ്ജി പ്രവേശനം ലഭിക്കുകയുള്ളുവെന്നും അതിന് ആദ്യം തയ്യാറാകണമെന്നും എഡിറ്റോറിയല്‍ ഉപദേശം നല്‍കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുതിച്ചു പാഞ്ഞ് ബ്രസ്സയും ക്രിസ്റ്റയും; പിന്നിലാകുന്നത് വമ്പന്മാര്‍ - വാഹന വിപണിയില്‍ പുതിയ രാജാക്കന്മാര്‍