ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

കാമുകിയുടെ സഹായത്തോടെ മുന്‍ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രീസറില്‍ വെച്ചു

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (10:16 IST)
അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. സംഭവമായി ബന്ധപ്പെട്ട് ഒഹായോ സ്വദേശികളായ അര്‍ടുറോ നോവോ, കാതറീന ലൈതോന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഫെബ്രുവരി മുതല്‍ അര്‍ടുറോയുടെ കാമുകിയായ ഷാനോണ്‍ ഗ്രാവെസിനെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ നിന്ന് സമീപവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്ത്.
 
ഫ്രീസറില്‍ ഇറച്ചിയാണെന്നും തന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ഫ്രീസറിന് ഇല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ താഴെ സൂക്ഷിക്കുന്നതെന്നാണ് അര്‍ടുറോ സമീപവാസികളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുത്. അതേസമയം മരിച്ച ഷാനോണിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുതിയ കാമുകി ലൈതോണ്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. 
 
മൃതദേഹം മുറിച്ച് നിരവധി കവറുകളിലാക്കിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. അതേ സമയം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ള മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments