Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളായ സഹോദരങ്ങളുടെ ക്രൂരത: സ്വന്തം മാതാവിനെ കുത്തി കൊലപ്പെടുത്തി

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ അംഗങ്ങളായ സഹോദരങ്ങൾ കുടുംബാംഗങ്ങള്‍ക്കെതിരെ നടത്തിയ അക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു.

റിയാദ്
റിയാദ് , ശനി, 25 ജൂണ്‍ 2016 (08:27 IST)
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ അംഗങ്ങളായ സഹോദരങ്ങൾ കുടുംബാംഗങ്ങള്‍ക്കെതിരെ നടത്തിയ അക്രമണത്തില്‍ മാതാവ് കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ ആഭ്യന്തരകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പിതാവിനും മറ്റൊരു സഹോദരനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 
 
ഇന്നലെ രാവിലെ റിയാദിലെ വീട്ടിലാണ് സംഭവം നടന്നത്. ‌‌ഇരട്ട സഹോദരങ്ങളായ ഖാലിദും സലേഹുമാണ് ആക്രമണം നടത്തിയത്. വീട്ടിലെ സ്റ്റോർ റൂമില്‍ മാതാവിനെ കയറ്റിയശേഷം കുത്തികൊലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു
 
ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്താനുണ്ടായ കാരണം എന്താണെന്ന് പരിശോധിച്ചുവരുകാണെന്ന് പൊലീസ് അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുല്‍ബര്‍ഗ റാഗിങ്ങ് കേസ്: അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ പതിനാലു ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു