Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉന്നിനെ സഹായിച്ച 12 കമ്പനികള്‍ക്ക് യുഎസിന്റെ വിലക്ക്; പണികിട്ടിയവരില്‍ ചൈനയും

ചൈനക്കും റഷ്യക്കും എട്ടിന്റെ പണി; ഉന്നിനെ സഹായിച്ച 12 കമ്പനികൾക്ക് യുഎസ് വിലക്ക്

ഉന്നിനെ സഹായിച്ച 12 കമ്പനികള്‍ക്ക് യുഎസിന്റെ വിലക്ക്; പണികിട്ടിയവരില്‍ ചൈനയും
, ബുധന്‍, 23 ഓഗസ്റ്റ് 2017 (11:44 IST)
ഉത്തര കൊറിയയുമായി ആണവ പദ്ധതികളെ സഹായിക്കുന്ന 12 റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്ക് യുഎസ് വിലക്കേര്‍പ്പെടുത്തി. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുമായി അമേരിക്കന്‍ പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ സഹരിക്കാനാകില്ലെന്നും യുഎസ് വ്യക്തമാക്കി. എന്നാല്‍ യുഎസിന്റെ ഈ തീരുമാനത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തി.  
 
ആഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്ര രക്ഷാസമിതി പാസാക്കിയ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധ പ്രമേയത്തിലൂന്നിയാണ് ഇത്തരമൊരു നടപടിയെന്നാണ് യുഎസിന്റെ വിദശീകരണം. കയറ്റുമതിയില്‍  
33 ശതമാനം വരെ കുറവുണ്ടാകും വിധം ഉത്തര കൊറിയയില്‍ നിന്നുള്ള മിക്കവാറും സാധനങ്ങളുടെ കയറ്റുമതിക്ക്  വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 
 
ഇതിലൂടെ ഉത്തര കൊറിയയെ ‘പരമാവധി സമ്മര്‍ദ്ദത്തിലാക്കുക’ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎസ് പറഞ്ഞു. അതേസമയം യുഎന്‍ പ്രമേയത്തിനുശേഷം യുഎസ് യാതൊരുതരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്നു മിസൈല്‍ പരീക്ഷണങ്ങളോ, പ്രകോപന പ്രസംഗങ്ങളോ ഉണ്ടായിട്ടില്ലെന്നും ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടായേക്കാമെന്നും സ്റ്റേ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമാണ്, തല്‍പ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സര്‍ക്കാര്‍ കുറ്റവാളിയാണ്: രമേശ് ചെന്നിത്തല