എട്ട് കുട്ടികളിലൊരാളെ ദുബായി ഷോപ്പിംഗ് മാളില്‍ മറന്നു: പിന്നെ സംഭവിച്ചത് ഇങ്ങനെ !

എട്ട് കുട്ടികളിലൊരാളെ ദുബായി ഷോപ്പിംഗ് മാളില്‍ മറന്നു: പിന്നെ നടന്നത് ഇങ്ങനെ !

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (15:27 IST)
അറബ് വംശജനായ വിനോദസഞ്ചാരി ഭാര്യയെയും എട്ട് കുട്ടികളെയും കൂട്ടി വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ദുബായില്‍. എന്നാല്‍ സാധനങ്ങളൊക്കെ വാങ്ങി വാഹനത്തില്‍ തിരിച്ചുകയറുന്നതിനിടയില്‍ 10 വയസ്സുകാരനായ മകനെ മാളില്‍ വച്ചു മറന്നു. 
 
ഒന്നും സംഭവിക്കാത്ത പോലെ താമസസ്ഥലത്തേക്ക് യാത്ര തിരിച്ച സംഘത്തിന്റെ കാര്‍ വഴിയില്‍ വച്ച് അപകടത്തില്‍ പെട്ടതോടെയാണ് ഒരു മകന്‍ മിസ്സിംഗ് ആണെന്ന് രക്ഷിതാവിന് ഓര്‍മവരുന്നത്. ഭാര്യക്കും മക്കള്‍ക്കും അപകടത്തില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങിയ പിതാവ്, അപ്പോഴാണ് ഒരു മകനെ മാളില്‍ മറന്നുവച്ച കാര്യം ഓര്‍ക്കുന്നത്.
 
ശബ്ദം കേട്ട് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിവന്ന പൊലീസുകാരോട് ഇയാള്‍ കാര്യം പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ കയറ്റി ഇയാളെ മാളിലെത്തിച്ചു. അപ്പോഴേക്കും കുട്ടി പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടങ്ങിയിരുന്നു. ആസമയത്താണ് പൊലീസ് വണ്ടിയില്‍ യുവാവ് കുട്ടിനെയും അന്വേഷിച്ച് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments