Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിര്‍പ്പുകള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു?

ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു?

എതിര്‍പ്പുകള്‍ക്കൊടുവില്‍ ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതവും ലൈംഗികതയും പ്രതിപാദിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു?
ലണ്ടന്‍ , ശനി, 5 ഓഗസ്റ്റ് 2017 (14:08 IST)
ഡയാന രാജകുമാരിയുടെ സ്വകാര്യ ജീവിതം പ്രമേയമാക്കിയ നിര്‍മിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍.  ഡയാന രാജകുമാരിയുടെ കുടുബത്തിന്റേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് മറികടന്നുകൊണ്ടാണ് പ്രണയവും ലൈംഗികതയും പ്രിന്‍സ് ചാള്‍സുമൊത്തുള്ള വിവാഹജീവിതവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ബ്രീട്ടീഷ് ബ്രോഡ്കാസ്റ്ററായ ചാനല്‍ 4 പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്.
 
ഡയാന രാജകുമാരിയുടെ ചരമവാര്‍ഷികമായ ആഗസ്ത് 31നായിരിക്കും പ്രേക്ഷകര്‍ക്കായി ഈ ഡോക്യുമെന്ററി ചാനലില്‍ എത്തുന്നത്. അതേസമയം ഡയാനയുടെ സ്വാകാര്യ ജീവിതത്തില്‍ നിന്നുമുള്ള രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ ആയതുകൊണ്ട് ഇവ ഒഴിവാക്കാന്‍ കഴിയില്ലെന്നായിരുന്നു ചാനല്‍ 4 ഉടമകളുടെ നിലപാട്. ഡയാനരാജകുമാരിയുടെ സ്വാകാര്യ ജീവിതത്തിലെ ക്ലിപ്പുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നിരവധി പേര്‍ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതിയത്രേ! എല്ലാം വളരെ പ്ലാനിങ്ങോടെ ശത്രുക്കള്‍ നടപ്പാക്കുന്നു? - ഇവരുടെ വാക്കുകള്‍ കേള്‍ക്കൂ