ഏത് നിമിഷവും ആക്രമണമുണ്ടേയേക്കും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജരാകുക; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ബ്രിട്ടനിൽ സ്ഥിതി അതീവഗുരുതരമെന്ന് തെരേസ മേ
മാഞ്ചസ്റ്ററിലുണ്ടായ സ്പോടനത്തിനു പിന്നാലെ സുരക്ഷ ശക്തമാക്കി ബ്രിട്ടൻ. സംഗീതപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കുമെല്ലാം അതീവ സുരക്ഷ ഒരുക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് നേരിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏത് നിമിഷവും വീണ്ടും ഒരു ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളുടെയെല്ലാം സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ച് സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനമായതായും അവര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്നും സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി.