ദത്തെടുത്തത് ഉള്‍പ്പടെ ആറു കുട്ടികളുടെ അമ്മയായ ഹോളിവുഡ് താരം ആഞ്ജലീനാ ജൂലിക്ക് ഏഴാമതൊരു കുട്ടി കൂടി വേണമെന്ന് മോഹം.
ഉടന്‍ തന്നെ ഏഴാമതൊരു കുഞ്ഞിനെ കൂടി ദത്തെടുക്കുമെന്ന് എന്‍ബിസിക്കു നല്‍കിയ ഒരു അഭിമുഖത്തിലാണ് ജൂലി പറഞ്ഞത്. ജൂലൈയില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ക്ക് ജൂലി ജന്മ നല്‍കിയിരുന്നു.
ലോകത്തിന്‍റെ ഏതുഭാഗത്തും ജീവിക്കാനും കൂട്ടുകാരെ കണ്ടെത്താനും, സാഹചര്യങ്ങളുമായി യോജിച്ചുപോകാനും കഴിയും വിധത്തില്‍ കുട്ടികളെ വളര്‍ത്തിയെടുക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജൂലി പറയുന്നു. ഇരട്ടക്കുട്ടികളായ വിവിയന്‍ മാര്‍ക്കലിന്‍, നോക്സ് ലിയോണ്‍, ആദ്യത്തെ മകളായ ഷിലോ എന്നിവര്‍ക്കു പുറമേ മാഡോക്സ്, പാക്സ്, സഹാറാ എന്നീ കുട്ടികളെ ജൂലി-ബ്രാഡ്പിറ്റ് ദമ്പതികള്‍ ദത്തെടുത്തിട്ടുണ്ട്.
കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിലാണ് ജൂലിയും പിറ്റും.