ഐശ്വര്യ റായിയെ ലക്ഷ്യം വെച്ച് ഹാര്‍വി; പദ്ധതി അട്ടിമറിച്ചത് മാനേജര്‍ !

പീഡനവീരന്‍ ഹാര്‍വിയുടെ കരങ്ങളില്‍ നിന്ന് ഐശ്വര്യയെ രക്ഷിച്ചത് മാനേജര്‍

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (15:08 IST)
മലയാളത്തില്‍ മാത്രമല്ല ഹോളിവുഡിലും നടിമാർ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. അമേരിക്കന്‍ നിര്‍മ്മാതാവായ ഹാര്‍വി വിന്‍സ്റ്റനാണ് ഇത്തരത്തില്‍ വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്. ഇയാളുടെ പീഡനക്കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയാകുകയാണ്.
 
ആഞ്ജലീന ജോളിയും സൂപ്പര്‍ മോഡല്‍ കാരയും ബോണ്ട് ഗേള്‍ സേയ്‌ഡോക്സുമെല്ലാം ഹാര്‍വി വിന്‍സ്റ്റന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയാണ് ലോക സുന്ദരി ഐശ്വര്യ റായിയും ഹാര്‍വി വിന്‍സ്റ്റിന്റെ കരങ്ങളില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ്.
 
ലോകസുന്ദരി ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജറാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടാണ് ഐശ്വര്യ റായി ഹാര്‍വിന്റെ ലൈഗിംക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് പറഞ്ഞു. 
 
കാന്‍ ഫെസ്റ്റ്‌വല്‍ നടകുമ്പോള്‍ ഐശ്വര്യയും അഭിഷേകും ഹാര്‍വിയുമായി നല്ല സൌഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് ഹാര്‍വി ഐശ്വര്യയുടെ മാനേജര്‍ എന്ന നിലയില്‍ തന്നെ വിളിക്കുകയും ഐശ്വര്യയെ തനിക്ക് ഒറ്റയ്ക്ക് കിട്ടണമെന്ന് ആവശ്യം പറയുകയുമായിരുന്നു. അതിനുള്ള അവസരം ഒരുക്കാതിരുന്നപ്പോള്‍ തനിക്ക് നേരെ ഭീഷണിയുണ്ടായെന്നും ഷെഫീല്‍ഡ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥി ഭാവന

നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

എസ്ഐആർ : കേരളത്തിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തേക്ക്, സംശയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികൾ

'ഗാന്ധിജിയെ കൊല്ലരുത്'; തൊഴിലുറപ്പ് പുതിയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍, മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസ്

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രം പുറത്ത്

അടുത്ത ലേഖനം
Show comments