Webdunia - Bharat's app for daily news and videos

Install App

ടിപി വധവുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല, യുഡിഎഫിനെ ദുർബലമാക്കി ബിജെപിയെ വളർത്താനുള്ള ശ്രമം നടക്കുന്നു: മറുപടിയുമായി ചെന്നിത്തല രംഗത്ത്

ടിപി വധവുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല: ചെന്നിത്തല

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (14:37 IST)
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് അന്വേഷണം ഒത്തുതീർപ്പാക്കിയെന്ന വിടി ബൽറാം എംഎൽഎയുടെ ആരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി വധവുമായി ബന്ധപ്പെട്ട കേസിൽ ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല. അന്വേഷണം ഫലപ്രദമായിരുന്നെന്നും ആരോപണത്തെക്കുറിച്ച് ബൽറാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ യുഡിഎഫിനെ ദുർബലമാക്കി ബിജെപിയെ വളർത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സോളർ വിവാദത്തിലെ സർക്കാർ നടപടി ബിജെപിയെ സഹായിക്കാനാണ്. സിപിഎം - ബിജെപി അവിഹിത ബന്ധം വ്യക്തമാണ്. അമിത് ഷാ വന്നപ്പോൾ പയ്യന്നൂരിൽ റോഡ് നന്നാക്കിക്കൊടുത്തു. സ്കൂളുകൾക്ക് അവധി കൊടുത്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ചന്ദ്രശേഖരൻ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടു പോവാതെ ഒത്തുതീർപ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാർ കേസിൽ യുഡിഎഫ് ഇപ്പോൾ നേരിടുന്ന ആരോപണങ്ങളെന്ന് ബൽറാം തന്റെ ഫേസ്‌ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ചെന്നിത്തല ഇപ്പോള്‍ നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഗസ്ത്യാര്‍കൂടം ഓഫ് സീസണ്‍ ട്രക്കിങ് ആരംഭിച്ചു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും

കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാൽ രണ്ടടികൂടി സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥ, എല്ലാത്തിനും ഉത്തരവാദി ശശി

തിരുവോണം ബമ്പര്‍ വില്‍പ്പന 48 ലക്ഷത്തിലേയ്ക്ക്

കെ ഫോണ്‍ മാതൃക പഠിക്കാന്‍ സിക്കിം സംഘം കേരളത്തിലെത്തി

അടുത്ത ലേഖനം
Show comments