Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമാനിൽ വാഹനാപകടം; മലയാളിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

oman
മസ്കറ്റ് , തിങ്കള്‍, 21 ഓഗസ്റ്റ് 2017 (16:36 IST)
ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മരിച്ച മറ്റ് രണ്ടുപേര്‍ പാകിസ്ഥാൻ സ്വദേശികളാണ്. മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 
 
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ജോലി ആവശ്യത്തിനായി പോകുന്ന വേളയിലാണ് അപകടം നടന്നത്. മസ്കത്തിനടുത്ത വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തി വരുകയായിരുന്നു പ്രദീപും സഹപ്രവര്‍ത്തകരുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്