ക്യാമറ എവിടെ? ആദ്യം ക്യാമറ വരട്ടെ, എന്നിട്ട് കാറില്‍ നിന്നും ഇറങ്ങാം! മോദിയ്ക്ക് ഭ്രമം!
‘ക്യാമറ ഇല്ലാതെ ഞാന്‍ ഇറങ്ങില്ല’; വാശി പിടിച്ച് നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭ്രമം. വേറൊന്നിനോടുമല്ല, ക്യാമറയോട്!. കേട്ടാല്‍ ആര്‍ക്കും ചിരിവരും. സംഭവം സത്യമാണ്. ലിസബണിലെത്തിയ മോദിയുടെ സന്ദര്‍ശനത്തിനിടെയുള്ള സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ക്യാമറ വരാതെ കാറില്‍ നിന്നും ഇറങ്ങുന്ന പ്രശ്നമില്ല എന്ന മട്ടിലാണ് മോദിയുടെ ഇരുപ്പ്.
ക്യാമാറാമാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങാന്‍ മോദി തയ്യാറായില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെച്ചായിരുന്നു സംഭവം. മോദിയുടെ വാഹനം എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ ഡോര്‍ തുറന്നെങ്കിലും ഇറങ്ങാന്‍ തയ്യാറാകാതെ ഇരിക്കുന്ന മോദിയെ വീഡിയോയില്‍ വ്യക്തമായി കാണാം.
ഇതിനെടെ മറ്റൊരു ഉദ്യോഗസ്ഥന്‍ അവിടേക്കു വരുകയും ഡോര്‍ തുറക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. ശേഷം ഇരുവരും വിരല്‍ ചൂണ്ടിയ ഭാഗത്ത് നിന്നും രണ്ട് ക്യാമറാമാന്മാര്‍ ഓടി വരികയും ശേഷം മോദി കാറില്‍ നിന്നും ഇറങ്ങുകയും ചെയ്യുന്ന ദ്രശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.