ഖത്തറിന് മേലുള്ള ഉപരോധം പരിഹരിക്കാന്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന് ഉപരോധ രാഷ്ട്രങ്ങള്‍
ഉപരോധം പരിഹരിക്കാന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന് ഉപരോധ രാഷ്ട്രങ്ങള്‍
ഖത്തറിന് മേലുള്ള ഉപരോധം പരിഹരിക്കാന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ പതിമൂന്നോളം ഉപാധികളടങ്ങുന്ന പട്ടിക രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. പട്ടികയില്‍ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്തമായാണ് പട്ടിക കുവൈത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധ രാജ്യങ്ങള്‍ സമര്‍പ്പിച്ച പട്ടികയ്ക്കു ഖത്തറോ കുവൈത്തോ അനുമതി നല്‍കിയിട്ടില്ല.
അതില്‍ അല്‍ ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്ക് രാജ്യത്തിന്റെ വിദേശനയം അടിയറ വെച്ച് കീഴടങ്ങാന്‍ തയ്യാറല്ലെന്ന നിലപാട് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഖത്തറിന് മേലുള്ള ഉപരോധം പരിഹരിക്കാന്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്ന ആവശ്യം തള്ളികളയാനാണ് സാധ്യത. കുടാതെ ഉപരോധ രാജ്യങ്ങള്‍ സമര്‍പ്പിച്ച പട്ടിക സംബന്ധിച്ച് ഖത്തറിന്റെയോ കുവൈത്തിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.