Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗില്ലാര്‍ഡ് വിജയിക്കുമെന്ന് ഹാരി മുതല

ഗില്ലാര്‍ഡ് വിജയിക്കുമെന്ന് ഹാരി മുതല
സിഡ്നി , വെള്ളി, 20 ഓഗസ്റ്റ് 2010 (11:23 IST)
സ്പെയിന്‍ ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഓസ്ട്രേലിയയിലെ ഹാരി മുതല അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും പ്രവചനം നടത്തി. ഫെഡറല്‍ തെരഞ്ഞെടുപ്പില്‍, ഇപ്പോഴത്തെ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രവചനം.

ഡാര്‍വിനിലെ ‘ക്രോക്കോറസ് കോവ്‘ എന്ന തീം പാര്‍ക്കിലെ അന്തേവാസിയാണ് 700 കിലോഗ്രാം ഭാരമുള്ള ഹാരി. ജൂലിയ ഗില്ലാര്‍ഡിന്റെയും എതിരാളി ടോണി അബോട്ടിന്റെയും ചിത്രങ്ങള്‍ക്കൊപ്പം കോഴിയിറച്ചി തൂക്കിയിട്ടാണ് ഹാരിയെ കൊണ്ട് പ്രവചനം നടത്തിച്ചത്. അഞ്ച് മിനിറ്റോളം ഇരുവരിലും താല്‍പ്പര്യം പ്രദര്‍ശിപ്പിക്കാതിരുന്ന ഹാരി പിന്നീട് ഗില്ലാര്‍ഡിന്റെ ചിത്രത്തിനൊപ്പം തൂക്കിയിട്ടിരുന്ന ഇറച്ചി കഷണം കടിച്ചെടുത്ത് അവര്‍ക്ക് അനു കൂലമായി പ്രതികരിക്കുകയായിരുന്നു.

ജൂലിയ ഗില്ലാര്‍ഡ് ജയിക്കുമെന്ന് ഇത്തരത്തിലുള്ള രണ്ടാമത്തെ പ്രവചനമാണിത്. കാസ്സന്ദ്ര എന്ന ഓസ്ട്രേലിയന്‍ പെണ്‍ നീരാളിയാണ് ഗില്ലാര്‍ഡിന് അനുകൂലമായി ആദ്യ പ്രവചനം നടത്തിയത്.

സിഡ്നി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മറൈന്‍ സയന്‍സിലാണ് കാസ്സന്ദ്രയുടെ താമസം. കഴിഞ്ഞ മാസം, തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അറിയാന്‍ കാസ്സന്ദ്രയെ സമീപിച്ചപ്പോള്‍ അവള്‍ ജൂലിയ ഗില്ലാര്‍ഡിന്റെ ചിത്രത്തെ തന്റെ നീളന്‍ കൈയ്യാല്‍ കെട്ടിപ്പിടിച്ചാണത്രേ വിജയം പ്രവചിച്ചത്. ഗില്ലാര്‍ഡിനെ പുണരുക മാത്രമല്ല ടോണി അബോട്ടിനോട് അടുപ്പം കാട്ടാന്‍ കാസ്സന്ദ്ര മടി കാണിക്കുകയും ചെയ്തു എന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam