Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിബറ്റിൽ യുദ്ധസമാനമായ രീതിയിലുള്ള പരിശീലനവുമായി ചൈന; ഇത് ഇന്ത്യക്കുള്ള മുന്നറിയിപ്പോ ?

ടിബറ്റിൽ യുദ്ധസമാനമായ സാഹചര്യത്തിൽ പരിശീലനവുമായി ചൈന

India China Border
ബെയ്ജിങ് , വെള്ളി, 7 ജൂലൈ 2017 (08:23 IST)
യുദ്ധസമാനമായ തരത്തിലുള്ള സൈനിക പരിശീലനം നടത്തി ചൈന. ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയാണ് സിക്കിം അതിർത്തിയിലെ ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ച് യുദ്ധ ടാങ്ക് ഉൾപ്പെടെയുള്ള പുതിയ ഉപകരണങ്ങൾ പരീക്ഷിച്ച് ചൈന പരിശീലനം നടത്തിയതായി ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
 
പുതിയ ഉപകരണങ്ങൾ പരീക്ഷിച്ചതിനു പുറമേ, തൽസമയമായി വെടിവയ്പ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവര്‍ പരിശീലിക്കുന്നതായും സൈനിക നടപടികൾ, വെടിവയ്പ്പ് പരിശീലനം, ആക്രമണം ആയുധങ്ങളുടെ സമഗ്ര പരിശീലനം എന്നിവയും നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങൾ ചൈനീസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും യുദ്ധ ടാങ്ക് ചൈന പരീക്ഷിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രനെ പുറത്താക്കിയതിന് പിന്നില്‍ തച്ചങ്കരിയും മംഗളവും: ടിപി സെന്‍കുമാര്‍