ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണ്, അയാളെ കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ
ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ
കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. കഴിഞ്ഞ ദിവസം രാത്രി റഷ്യയില്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കാണാനെത്തിയ മറഡോണയ്ക്ക് നേരിടേണ്ടി വന്നത് ഒരു രാഷ്ട്രീയ ചോദ്യമായിരുന്നു. അതും സാക്ഷാന്‍ ഡൊണാള്‍ഡ് ട്രംപിനേയും വ്‌ളാഡമിര്‍ പുടിനേയും കുറിച്ച്. ഡൊണാള്‍ഡ് ട്രംപിനേയും വ്‌ളാഡമിര്‍ പുടിനേയും കുറിച്ചുള്ള അഭിപ്രായമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ഈ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് മറഡോണ നല്‍കിയത്.
‘അയാളൊരു കോമഡിയാണെന്നാണ് എനിക്ക് തോന്നുന്നത്. ചില കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ. ടി വിയില്‍ അയാളെ കാണുമ്പോള്‍ തന്നെ ഞാന്‍ ചാനല്‍ മാറ്റിക്കളയും.’ യുഎസ് പ്രസിഡന്റ് ട്രംപിനേ കുറിച്ചുള്ള മര്‍ഡോണയുടെ അഭിപ്രായമാണിത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് മഹനാണെന്നും മറഡോണ വ്യക്തമാക്കി. ട്രംപിന്റെ നിലപാടുകള്‍ യുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപിന്റെ വാക്കുകളോട് പ്രതികരിക്കുന്നവരെയൊക്കെ തന്റെ ശത്രുവായാണ് അയാള്‍ കരുതുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, പുടിന്‍ ലോകത്തോര നേതവാണെന്നും ഹ്യൂഗോ ഷാവേസിന്റേയും ഫിഡല്‍ കാസ്‌ട്രോയുടേയും നിരയിലാണെന്നും മറഡോണ പറഞ്ഞു.