വേദനയില്ല, ഇക്കളി മാത്രം; ഡൊറോത്തിയുടെ കടി മസാജിന്റെ ലഹരിയറിയാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു
അമ്മയില്‍ പരീക്ഷിച്ച് വിജയിച്ച കടി മസാജ് പിന്നീട് വിപുലമാക്കുകയായിരുന്നു ഡോട്ട്
പലതരത്തിലുള്ള മസാജുകളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും കടി മസാജിനെക്കുറിച്ച് അറിയാവുന്നവര്‍ വളരെ കുറവാണ്. ന്യൂ ജഴ്‌സിയിലെ ഡോ ഡൊറോത്തി സ്‌റ്റെയ്‌ന്‍ എന്ന യുവതിയാണ് കടി മസാജ് ലോകത്തിന് മുന്നില്‍ വെച്ചത്. പതിനഞ്ചാം വയസില്‍ 1990കളില്‍ സ്വന്തം അമ്മയിലാണ് ഡോക്‌ടര്‍ ഡോട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഡൊറോത്തി കടി മസാജ് തുടങ്ങിയത്.
അമ്മയില്‍ പരീക്ഷിച്ച് വിജയിച്ച കടി മസാജ് പിന്നീട് വിപുലമാക്കുകയായിരുന്നു ഡോട്ട്. മസാജിന്റെ അനുഭൂതി എങ്ങും പരന്നതോടെ സെലിബ്രിറ്റികളും ബിസിനസുകാരും ഡോട്ടിനെ തേടിയെത്തി. ഇതോടെ കടി മസാജില്‍ പരിശീലനം നല്‍കി നിരവധി പേരെ സ്ഥാപനത്തില്‍ എടുക്കുകയും ചെയ്‌തു. ഇത്തരത്തില്‍ 1000 ജീവനക്കാരെയാണ് കടി മസാജ് പരിശീലപ്പിച്ച്
ജോലിക്കെടുത്തിരിക്കുന്നത്.
ഇതോടെ പതിവുകാരും സെലിബ്രറ്റികളുമടക്കം നിരവധി പേരാണ് ഡോട്ടിന്റെ കടി മസാജിനെ തേടിയെത്തുന്നത്. ഷെഫീല്‍ഡുകാരനായ റോക്കര്‍ ഡെഫ് ലെപ്പാര്‍ഡാണ് കടി മസാജിനായി ആദ്യമെത്തിയത്. പിന്നീട് പ്രമുഖ സംഗീതജ്‌ഞനായ ഫ്രാങ്ക് സാപ്പയാണ് ഡൊറോത്തിയുടെ മസാജില്‍ വീണു പോയത്. അദ്ദേഹം ഡോറോത്തിക്ക് ഡോക്‌ടര്‍ ഡോട്ട് എന്ന ഓമനപ്പേരും നല്‍കിയതോടെ ലോക പ്രശസ്‌തയായി തീര്‍ന്നു ഡോട്ട്.
തോളുകള്‍, പുറം, കൈകള്‍, ഇടപാടുകാരന് താല്‍പ്പര്യമുണ്ടെങ്കില്‍ നിതംബം എന്നിവിടങ്ങളിലാണ് കടിമസാജ് പരീക്ഷിക്കുന്നത്. ആവശ്യക്കാരുടെ ഇഷ്‌ടത്തിന് അനുസരിച്ച് മസാജ് ചെയ്യുമെങ്കിലും സ്വന്തം ഇഷ്‌ടത്തിനാണ് ചെയ്യുന്നതെങ്കില്‍ നിതംബം മുതല്‍ ചെയ്യുന്നതാണ് ഡോട്ടിന്റെ രീതി. കടിക്കുമ്പോള്‍ ചെറിയ ശബ്‌ദവും വേദനയും ഉണ്ടാകുമെങ്കിലും ആരും ഇതുവരെ മുറിവേറ്റതായി പരാതിപ്പെട്ടിട്ടില്ല. യുവാക്കളുടക്കമുള്ള നിരവധി പേരാണ് കടി മസാജിനായി ക്യൂ നില്‍ക്കുന്നത്. ഒരു മസാജിന് 150 ഡോളറാണ് നിരക്ക്.