Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗിക്ക് ഇന്ത്യ വിസ നിഷേധിച്ചിട്ടില്ല: സുഷമ സ്വരാജ്

പാക്കിസ്ഥാനില്‍ നിന്നുള്ള രോഗിക്ക് ഇന്ത്യ വിസ നിഷേധിച്ചിട്ടില്ല: സുഷമ സ്വരാജ്

പാക്കിസ്ഥാനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗിക്ക് ഇന്ത്യ വിസ നിഷേധിച്ചിട്ടില്ല: സുഷമ സ്വരാജ്
ന്യൂഡൽഹി , തിങ്കള്‍, 10 ജൂലൈ 2017 (16:18 IST)
പാക്കിസ്ഥാന്‍ വധശിഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കാത്തതില്‍ പ്രധിഷേധവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവിന് വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസിന് കത്ത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഇതുവരെ മറുപടി ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും സുഷമ ട്വിറ്ററിലൂടെ പറഞ്ഞു.
 
അതേസമയം ഫൈസ തന്‍‌വീന്‍ എന്ന 25 കാരിയായ പാകിസ്ഥാനി സ്വദേശി സുഷമയുടെ സഹായം തേടി വന്നിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതയാണ് അവര്‍. വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ എത്തണം. ഇക്കാര്യത്തിലാണ് ആണ് സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍  ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി അവര്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ തള്ളപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 
 
പക്ഷേ പാക്കിസ്ഥാനില്‍ നിന്നുള്ള ക്യാന്‍സര്‍ രോഗിക്ക് ഇന്ത്യ വിസ നിഷേധിച്ചെന്ന് സുഷമ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്നങ്ങളാണ് വീസ നിഷേധിക്കാൻ കാരണമെന്ന് ഫൈസയുടെ കുടുംബം ആരോപിച്ചിരുന്നു. പാക്കിസ്ഥാനികള്‍ക്ക് മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഞാനുണ്ടെന്നും എന്നാൽ സർതാജ് അസീസ് സ്വന്തം രാജ്യക്കാരെ കണക്കിലെടുക്കാറില്ലെന്നും സുഷമ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സമരത്തെ നേരിടേണ്ടത് ജനങ്ങള്‍’; കോഴിയെ കടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി