പുതിയ കുടിയേറ്റ നിയമനിര്‍മാണത്തിന് ട്രംപിന്റെ അംഗീകാരം
തൊഴിൽനൈപുണ്യമുള്ളവരെ പിന്തുണക്കുന്ന യുഎസിന്റെ പുതിയ നിയമനിര്‍മാണം ഇന്ത്യക്ക് നേട്ടമാകും !
കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിര്‍ണായക നിയമനിര്‍മാണത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. പുതിയ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്നതാണ്.
തൊഴിൽനൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിമാണം ഇന്ത്യക്ക് നേട്ടമാകും. കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ചു യുഎസിലേക്കുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുന്നതാണ് പുതിയ നിയമം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും ഇനി മുതൽ മുന്‍ഗണന.