Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷ ഫെമിനിസ്റ്റേ... തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് വിപ്ലവമല്ല; യുവാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി പോസ്റ്റിട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി

പുരുഷ ഫെമിനിസ്റ്റേ... തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് വിപ്ലവമല്ല; യുവാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:59 IST)
അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും അവതാരകനും വ്യവസായ സംരഭകനുമാണ് റോബി റോബി ട്രിപ്പ്. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമിൽ ആറ് ലക്ഷത്തോളം ഫോളോവേഴ്സുണ്ട് റോബിക്ക്. എന്നാല്‍ തന്റെ ഭാര്യയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ റോബി പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്.
 
ഭാര്യയുടെ തടിയെക്കുറിച്ചും അവയവ ഭംഗിയെക്കിറിച്ചും വിശദമായി എഴുതി ഒപ്പം അൽപം പൊണ്ണത്തടിയുള്ള ഭാര്യയുടെ അർധനഗ്ന ചിത്രങ്ങളും റോബി പോസ്റ്റ് ചെയ്തു. എന്നാല്‍ സോഷ്യൽ മീഡിയ വെറുതെ വിടുമോ കൊടുത്തു എട്ടിന്റെ പണി.
 
എനിക്ക് ഇവളെ ഇഷ്ടമാണ്. അവളുടെ വടിവൊത്ത ശരീരവും ഇഷ്ടമാണ് എന്ന് പറഞ്ഞാണ് റോബി ട്രിപ്പ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവളുടെ തടിച്ച തുടയും നിതംബവും കണ്ടാല്‍ തനിക്ക് ഇഷ്ടമാണ് പറയുന്ന റോബി അതിനുള്ള കാരണവും നിരത്തുന്നുണ്ട്.
 
തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് എന്തോ വിപ്ലവകരമായ കാര്യം പോലെ കാണുന്ന ആളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ചിലരാകട്ടെ കുറച്ച് കൂടി കടന്ന് റോബിയെ പുരുഷ ഫെമിനിസ്റ്റ് എന്ന് വരെ വിളിക്കുന്നു. സൈസ് സീറോ അല്ലാത്ത ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് കരുതി അതൊരു വലിയ കാര്യമൊന്നും ആകില്ല എന്നാണ് മറ്റു ചിലരുടെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബില്ലടയ്‌ക്കാന്‍ പോലും പണമില്ല?; ദിലീപിന്റെ വീട്ടിലേക്കുള്ള വൈദ്യതി വിഛേദിച്ചു