Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയെ നീര്‍നായ വെള്ളത്തിലേക്ക് വലിച്ചിട്ടു, പിന്നെ സംഭവിച്ചത് - ഞെട്ടിക്കുന്ന വീഡിയോ

പെണ്‍കുട്ടിയെ ഡോക്കില്‍ നിന്ന് വെള്ളത്തിലേക്ക് വലിച്ചിട്ട് നീര്‍നായ

പെണ്‍കുട്ടിയെ നീര്‍നായ വെള്ളത്തിലേക്ക് വലിച്ചിട്ടു, പിന്നെ സംഭവിച്ചത് - ഞെട്ടിക്കുന്ന വീഡിയോ
കാനഡ , തിങ്കള്‍, 22 മെയ് 2017 (11:55 IST)
ഭക്ഷണം തേടി തീരത്തോടടുത്ത നീര്‍നായ പെണ്‍കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിട്ടു. കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സ്റ്റീവ്സ്റ്റണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സാധാരണ ഗാതിയില്‍ മനുഷ്യരെ ആക്രമിക്കാറില്ലാത്ത നീര്‍നായ പെണ്‍കുട്ടിയുടെ വെള്ളവസ്ത്രം കണ്ട് ഭക്ഷണമാണെന്ന് കരുതിയാവാം വലിച്ചിട്ടതെന്നാണ് വന്യജീവി സംരക്ഷകരുടെ വാദം. 
 
എന്തായാലും ഈ സംഭവം യൂട്യൂബില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. പെണ്‍കുട്ടി വെള്ളത്തിലേക്ക് വീണ ഉടന്‍ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഒരാള്‍ വെള്ളത്തിലേക്ക് ചാടി പെണ്‍കുട്ടിയെ രക്ഷിച്ചു. പെണ്‍കുട്ടിക്കോ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കോ പരുക്കേറ്റിട്ടില്ല. ഇതിനകം തന്നെ 15ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
 
വീഡിയോ കാണാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പനി പടരുന്നു :450 ലേറെ പേരുടെ നില ഗുരുതരം