Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് കഴിയും; വിദേശനയം മാറ്റണമെന്നത് അംഗീകരിക്കാനാവില്ല-ഖത്തര്‍ വിദേശകാര്യമന്ത്രി

വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് കഴിയും; വിദേശനയം മാറ്റണമെന്നത് അംഗീകരിക്കാനാവില്ല-ഖത്തര്‍ വിദേശകാര്യമന്ത്രി
ദോഹ , വെള്ളി, 9 ജൂണ്‍ 2017 (07:47 IST)
ഗള്‍ഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധിപരിഹരിക്കാന്‍ രാജ്യത്തിന്റെ  വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍. വിദേശനയം അടിയറവ് വച്ചുള്ള വിട്ടു വീഴ്ചയ്ക്ക് രാജ്യം തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി വ്യക്തമാക്കി. 
 
അന്താരാഷ്ട്രസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഖത്തറിനുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാജ്യത്തിന് സാധിക്കും. രാജ്യത്തെ ജനജീവിതത്തെ ഒരുതരത്തിലും ഈ പ്രശ്‌നം ബാധിക്കില്ല. അതിനാവശ്യമായ എല്ലാ നടപടികളും ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്. എത്രനാള്‍ വേണമെങ്കിലും ഇതുപോലെ തുടരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അല്‍ ജസീറ ചാനലിനോടാണ് വിദേശമന്ത്രി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബെഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്ത്,യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും തയ്യാറല്ലെന്നും വിദേശനയത്തില്‍ ഉറച്ച് നില്‍ക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഫീസില്‍ ആക്രമണം നടന്നത് എട്ടുമണിക്ക്, അപലപിച്ച് യുവമോര്‍ച്ച നേതാവ് പോസ്‌റ്റിട്ടത് ആറ് മണിക്ക് - ബിജെപിയുടെ നാടകം പൊളിഞ്ഞത് ഇങ്ങനെ! ...