ബാഴ്‌സലോണയില്‍ ഭീകരാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു, 50ലധികം ആളുകള്‍ക്ക് പരുക്ക്, പരുക്കേറ്റവരില്‍ മലയാളിയും
ബാഴ്‌സലോണയില്‍ ഭീകരാക്രമണം
ബാഴ്സലോണയില്‍ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആളുകൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റിയാണ് ഭീകരാക്രമണം തുടങ്ങിയത്. ഇടയ്ക്ക് വെടിശബ്ദം കേട്ടതായും ചിലര്‍ പറയുന്നു. ആക്രമണത്തില്‍ 50ലധികം ആളുകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മലയാളിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾ അറസ്റ്റിലുമായി.
മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളില്‍ കഴിയാനും നിർദേശം നൽകി. ആയുധരായ രണ്ടുപേര്‍ സ്ഥലത്തെ ബാറില്‍ ഒളിച്ചിട്ടുള്ളതായി വാര്‍ത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു.