ബോറടി മാറ്റാന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ !

ബോറടി മാറ്റാന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ; ഞെട്ടിക്കുന്ന സംഭവം പുറത്ത്

Webdunia
ശനി, 11 നവം‌ബര്‍ 2017 (11:46 IST)
ബോറടി മാറ്റാന്‍ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലാണ് സംഭവം. നീല്‍സ് ഹോഗെല്‍ എന്ന 41 നാല്‍പ്പത്തിയൊന്നുകാരനായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്. 
 
ആശുപത്രിയിലെ അസ്വാഭാവിക മരണങ്ങളെ സംബന്ധിച്ച് നേരത്തേതന്നെ ദുരൂഹതകളുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 
 
നീല്‍സിന് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. 
 
അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments