അമ്മയോടുള്ള ദേഷ്യത്തിനു മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; അയല്‍വാസി സ്ത്രീ പിടിയില്‍
അമ്മയോടുള്ള ദേഷ്യം മകളുടെ ജീവനെടുത്തു
അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കുറ്റത്തിനു അയല്‍വാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് - ജയന്തി ദമ്പതികളുടെ മൂന്നരവയസ്സുകാരിയായ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ദേവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദേവിയും ജയന്തിയും തമ്മില്‍ ചില തകര്‍ക്കങ്ങളില്‍ നിന്നിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
ജയന്തിയോടുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസും വെളിപ്പെടുത്തി. ദേവിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.