Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രി​ട്ട​ന്‍ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി; അഞ്ചു പ്രധാന വകുപ്പുകളിൽ മാറ്റമില്ലെന്ന് തെരേസ മേ

പുതിയ മന്ത്രിസഭയുമായി തെരേസ മേ

Theresa May
ല​ണ്ട​ൻ , തിങ്കള്‍, 12 ജൂണ്‍ 2017 (08:18 IST)
ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വന്‍ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ഇത്തരമൊരു​അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. അതിന്റെ ഭാഗമായി തന്റെ ദീർഘകാല സുഹൃത്തായ ഡാമിയൻ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്.   
 
അതേസമയം, ധനമന്ത്രി കൂടിയായ ഫിലിപ് ഹാമണ്ട് ഉള്‍പ്പെടെ അഞ്ചു മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോൺസനും ബ്രൈക്സിറ്റ് സെക്രട്ടറിയായി ഡേവിഡ് ഡേവിസും പ്രതിരോധ മന്ത്രിയായി  മൈക്കിൾ ഫാലനും തുടരും. മറ്റു മന്ത്രിപദവികളിലായിരിക്കും പുനഃസംഘടനയുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
 
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് ആകെ 318 സീ​​​​റ്റുകള്‍ മാത്രമാണ് കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ 12 സീ​​​​റ്റുകളുടെ കു​​​​റ​​​​വ്. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് 326സീ​​​​റ്റു വേ​​​​ണം. പ​​​​ത്തു സീ​​​​റ്റു​​​​ള്ള നോ​​​​ർ​​​​ത്തേ​​​​ൺ അ‍യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഡി​​​​യു​​​​പി​​​​യു​​​​മാ​​​​യി കൂ​​​​ട്ടു​​​​ക​​​​ക്ഷി​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ലേ​​​​ബ​​​​ർ​​​​പാ​​​​ർ​​​​ട്ടി നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും 262 സീ​​​​റ്റുകള്‍ മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം; നാല് പേര്‍ക്ക് പരുക്ക്