Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭര്‍ത്താവ് മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് അവള്‍ അമ്മയായി, സ്വപ്നം സാക്ഷാത്കരിക്കാന്‍ അവള്‍ ചെയ്തത് !

ഭർത്താവ് കൊല്ലപ്പെട്ട് മൂന്ന് വർഷങ്ങൾക്കപ്പുറം അവള്‍ അമ്മയായി !

ഭര്‍ത്താവ് മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് അവള്‍ അമ്മയായി, സ്വപ്നം സാക്ഷാത്കരിക്കാന്‍ അവള്‍ ചെയ്തത് !
ന്യൂയോർക്ക് , വ്യാഴം, 27 ജൂലൈ 2017 (11:07 IST)
ഭര്‍ത്താവ് കൊല്ലപ്പെട്ട ദിവസം പെയ് ഷിയാ ചെൻ എന്ന 29കാരി ആലോചിച്ചത് മരിച്ചു പോയ തന്റെ ഭര്‍ത്താവില്‍ എന്നെങ്കിലും ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമോ എന്നായിരുന്നു. ഭര്‍ത്താവിനെ അഗാധമായി സ്‌നേഹിച്ച ആ സ്ത്രീയുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ ശാസ്ത്രലോകം ഒന്നടങ്കം മുന്‍കൈയെടുത്തു. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. 
 
2014 ഡിസംബറിലാണ് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 'അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് കരുതുന്നു' എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങനിടെ ഭാര്യ ചെന്‍ പറഞ്ഞത്. ആ  വാക്കുകള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു.
 
1944ല്‍ 12 വയസ്സ് പ്രായമുള്ളപ്പോഴാണ് ലിയുവും അച്ഛനും അമ്മയും ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവരുടെ ഏകമകനായിരുന്നു ലിയു. ഏക മകൻ നഷ്ടപ്പെട്ട ദുഃഖത്തോടൊപ്പം തങ്ങളുടെ വംശമാകെ നിലച്ചു പോയ ദുഖത്തിലായിരുന്നു ആ അച്ഛനമ്മമാര്‍ എന്നാല്‍ ചെന്നിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്  ശവസംസ്‌കാരത്തിന് മുമ്പ് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസംഘലനം നടത്തി ഒത്തിരി തവണ പരാജയപ്പെട്ടെങ്കിലും ചെൻ പിൻവാങ്ങിയില്ല. അവസാനം ശാസ്ത്രലോകത്തിന്റെ കഴിവ് കൊണ്ട് ചെന്‍ അമ്മയാകുകയും ആഞ്ചലീന എന്ന പെണ്‍കുട്ടിയ്ക്കു ജന്മം നല്‍കുകയും ചെയ്തു.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാര്‍ അധികാരമേറ്റു; ബിജെപിയുടെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രി