Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യാവകാശത്തിനു പകരം രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ജയിലിലടയ്ക്കുകയാണ് ക്യൂബന്‍ നിലപാട്; വിമര്‍ശനവുമായി ട്രംപ്

ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിച്ച് ട്രംപ്

മനുഷ്യാവകാശത്തിനു പകരം രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ജയിലിലടയ്ക്കുകയാണ് ക്യൂബന്‍ നിലപാട്; വിമര്‍ശനവുമായി ട്രംപ്
വാഷിങ്ടൻ , വ്യാഴം, 15 ജൂണ്‍ 2017 (07:52 IST)
ക്യൂബയ്ക്കെതിരെ നിലപാടു കടുപ്പിക്കുമെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ നയത്തെ പിന്നോട്ടടിച്ചാണ് വെള്ളിയാഴ്ച ട്രംപ് പുതിയ നയം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ക്യൂബയെക്കുറിച്ചു സംസാരിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഇരുണ്ടവശത്തിനായിരുന്നു ഏറെ പ്രാധാന്യം കൊടുത്തത്. മനുഷ്യാവകാശത്തിനല്ല ക്യൂബ പ്രാധാന്യം നൽകുന്നതെന്നും രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും ജയിലിലടക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
അതേസമയം, ട്രംപിന്റെ ഈ പുതിയ നിലപാടിനെക്കുറിച്ചുള്ള സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഈ വിമർശനങ്ങളെ കാണുന്നത്. ക്യൂബൻ വാണിജ്യ– വ്യവസായ സ്ഥാപനങ്ങളുമായി യുഎസ് സ്ഥാപനങ്ങൾ സഹകരിക്കുന്നതിനു വിലക്കുകൊണ്ടുവരിക, യുഎസ് സഞ്ചാരികൾ ക്യൂബയിൽ പോകുന്നതിനു വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തൂക എന്നിവയാണ് ട്രംപിന്റെ മനസ്സിലുള്ളതെന്നാണ് അവര്‍ കരുതുന്നത്. ക്യൂബയിൽ നിന്നു യുഎസിലേക്കു കുടിയേറിയ കമ്യൂണിസ്റ്റ് വിരുദ്ധസംഘം തിരഞ്ഞെടുപ്പിൽ ട്രംപിനെയായിരുന്നു പിന്തുണച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി മെട്രോ: ഇ ശ്രീധരനെ ഒഴിവാക്കിയതിനെതിരെ ആഷിഖ് അബു രംഗത്ത്